ഭരണഭാഷാ വാരാഘോഷം: മത്സര വിജയികൾ
1467274
Thursday, November 7, 2024 7:18 AM IST
കോട്ടയം: ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് വിവര-പൊതുജനസമ്പർക്ക വകുപ്പും ജില്ലാ ഭരണകേന്ദ്രവും സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച ജില്ലാതല കഥാരചനാമത്സരത്തിൽ മിനി എസ്. പോറ്റിയും കവിതാരചനാമത്സരത്തിൽ ലക്ഷ്മി എസ്. വിശ്വനാഥും ഒന്നാംസ്ഥാനം നേടി.
ജിഎസ്ടി ഓഫീസിലെ യുഡി ക്ലർക്കാണ് മിനി എസ്. പോറ്റി. കെഎസ്ഇബി അതിരമ്പുഴ സെക്ഷനിലെ സീനിയർ അസിസ്റ്റന്റാണ് ലക്ഷ്മി എസ്. വിശ്വനാഥ്.
കഥാരചനയിൽ കെ.വി. ബിന്ദു (യുഡി ക്ലർക്ക്, കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ്), എം. അമ്പിളി (അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, സംസ്ഥാന ഓഡിറ്റ് ജില്ലാ ഓഫീസ്) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
കവിതാരചനാമത്സരത്തിൽ എം. അമ്പിളി (അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, സംസ്ഥാന ഓഡിറ്റ് ജില്ലാ ഓഫീസ്), ബിനു ബാല (യുഡി ക്ലർക്ക്, കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ്) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. വിജയികൾക്ക് ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും.