കൊല്ലം: സംസ്ഥാനത്ത് ഉടനീളം വന്യമൃഗങ്ങളുടെ ആക്രമണം കാരണം ജനങ്ങളുടെ ജീവനും, ജീവനോപാധികളും നഷ്ടപ്പെടുന്നതിനെതിരേ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ സാമൂഹ്യനീതി ഫോറം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിനു മുന്നിൽ ധർണ നടത്തി.
കെ. പി .മുഹമ്മദിന്റെ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിര അധ്യക്ഷൻ അനിൽ എസ് .കല്ലേലി ഭാഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി തഴവ സത്യൻ, ഭാരവാഹികളായ അനിൽ പടിക്കൽ എ .ആർ .സുരേന്ദ്രൻ ,
മെഹർഖാൻ ചേനല്ലൂർ, സലീം അമ്പിത്തറ, തുടങ്ങിയവർ പ്രസംഗിച്ചു. പ്രബോദ് കണ്ടച്ചിറ, മങ്ങാട് ഉപേന്ദ്രൻ, അജിത, ഷാജഹാൻ ഫേമസ്, ആർ. വിശ്വകുമാർ, സന്തോഷ്, അനിൽ കമ്മിഴേത്ത്, താമരാക്ഷൻ ആലുംകടവ്, ഹസൻ കുഞ്ഞ് മാമൂട്ടിൽ, സുലൈമാൻ കുട്ടുകാട് തുടങ്ങിയവർ നേതൃത്വം നൽകി.