ദ്രു​ത​ഗ​തി​യി​ല്‍ റോ​ഡ് നി​ര്‍​മി​ച്ച് ജി​ല്ല പ​ഞ്ചാ​യ​ത്ത്
Saturday, April 1, 2023 10:35 PM IST
കി​ട​ങ്ങൂ​ര്‍: ര​ണ്ടാ​ഴ്ചകൊ​ണ്ട് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ എ​ല്ലാം പൂ​ര്‍​ത്തീ​ക​രി​ച്ച് റോ​ഡ് നി​ര്‍​മാ​ണം ന​ട​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്. വ​ര്‍​ഷ​ങ്ങ​ളാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​തി​രു​ന്ന കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പു​ന്ന​മ​റ്റം ഫാം ​റോ​ഡി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭേ​ദ​ഗ​തി പ്രോ​ജ​ക്‌ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മാ​ര്‍​ച്ച് ആ​ദ്യ​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ല്‍നി​ന്നു പ​ത്തു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്.
മാ​ര്‍​ച്ച് ര​ണ്ടാംവാ​രം ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചത്. മാ​ര്‍​ച്ച് 18ന് ​ആ​യി​രു​ന്നു ഈ ​റോ​ഡി​നാ​യു​ള്ള ടെ​ന്‍​ഡ​ര്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. ന​ട​പ​ടി ക്ര​മ​ങ്ങ​ളെ​ല്ലാം അ​ഞ്ചു ദി​വ​സ​ങ്ങ​ള്‍കൊ​ണ്ട് പൂ​ര്‍​ത്തീ​ക​രി​ച്ച് ആ​റാം ദി​വ​സം ക​രാ​റു​കാ​ര​ന് വ​ര്‍​ക്ക് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ചെ​യ്തു​കൊ​ടു​ത്തു ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ലി​​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍.
തു​ട​ര്‍​ന്നു തൊ​ട്ട​ടു​ത്ത നാ​ലു പ്ര​വ​ര്‍​ത്തി ദി​വ​സ​ങ്ങ​ള്‍ കൊ​ണ്ട് ക​രാ​റു​കാ​ര​ന്‍ വ​ര്‍​ക്ക് പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ​യും ആ​ത്മാ​ര്‍​ഥ​മാ​യ പ​രി​ശ്ര​മ​ത്തി​ലാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​രു വ​ര്‍​ക്ക് ടെ​ന്‍​ഡ​ര്‍ ചെ​യ്ത് പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ല്‍ വ​ര്‍​ക്ക് പൂ​ര്‍​ത്തീ​ക​രി​ച്ച് ബി​ല്‍ റെ​ഡി​യാ​ക്കി​യ​ത്.
ന​വീ​ക​രി​ച്ച റോ​ഡി​​ന്‍റെ ഉ​ദ്ഘാ​ട​നം മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പ്ര​ഫ. മേ​ഴ്‌​സി ജോ​ണ്‍, ഫാ. ​ഏബ്ര​ഹാം ത​റ​ത​ട്ടേ​ല്‍ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മ​രാ​യ തോ​മ​സ് മാ​ളി​യേ​ക്ക​ല്‍, ദീ​പ സു​രേ​ഷ്, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് കെ.​എം.​രാ​ധാ​കൃ​ഷ്ണ​ന്‍, വി.​കെ.​സു​രേ​ന്ദ്ര​ന്‍, എം.​ ദി​ലീ​പ് കു​മാ​ര്‍, സാ​ബു ഒ​ഴു​ങ്ങാ​ലി​ല്‍, ജോ​ബി ചി​റ​ത്ത​റ, മ​ഹേ​ഷ് ആ​ന​ന്ദ​ഭ​വ​ന്‍, റെ​ജി​മോ​ന്‍ ക​പ്ലി​ങ്ങാ​ട്ട്, കു​ഞ്ഞു​മോ​ന്‍ ഒ​ഴു​ക​യി​ല്‍, കെ.​ആ​ര്‍.​ സു​ന്ദ​രേ​ശ്, വേ​ലാ​യു​ധ​ന്‍ നാ​യ​ര്‍, സു​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.