യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍കൂ​ടി അ​റ​സ്റ്റി​ല്‍
Friday, February 3, 2023 11:46 PM IST
കി​ട​ങ്ങൂ​ര്‍: യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ളെ​ക്കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ചേ​ര്‍പ്പു​ങ്ക​ല്‍ കാ​രി​ക്ക​ല്‍ അ​തു​ലി​നെ​യാ​ണ് (25) കി​ട​ങ്ങൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളും സു​ഹൃ​ത്തും ചേ​ര്‍ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11നു ​ചേ​ര്‍പ്പു​ങ്ക​ല്‍ കെ​ടി​ഡി​സി ബി​യ​ര്‍ പാ​ര്‍ല​റി​നു സ​മീ​പ​ത്ത്‌​വ​ച്ചു യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ക​ട​പ്ലാ​മ​റ്റം ഇ​ല്ല​ത്തു സ്റ്റെ​ഫി​ന്‍ ഷാ​ജി​യെ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു.
അ​തു​ലി​ന് കി​ട​ങ്ങൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ എ​ന്‍ഡി​പി​എ​സ് കേ​സു​ണ്ട്. എ​സ്എ​ച്ച്ഒ കെ.​ആ​ര്‍. ബി​ജു, എ​സ്‌​ഐ കു​ര്യ​ന്‍ മാ​ത്യു , സി​പി​ഒ​മാ​രാ​യ സു​ധി​ഷ്, സു​നി​ല്‍കു​മാ​ര്‍, ഹ​രി​ഹ​ര​ന്‍, ജി​തി​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.