യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Friday, January 27, 2023 10:25 PM IST
മ​ണി​മ​ല: മ​ണി​മ​ല​യി​ൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണി​മ​ല പ​താ​ലി​പ്ലാ​വ് ഭാ​ഗ​ത്ത് താ​ന്നു​വേ​ലി​ൽ സെ​ബി​ൻ ആ​ന്‍റ​ണി (31)യെ​യാ​ണ് മ​ണി​മ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
21നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ണി​മ​ല പ​താ​ലി​പ്ലാ​വ് ഭാ​ഗ​ത്തു​വ​ച്ച് ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ അ​നീ​ഷ് എ​ന്ന​യാ​ളു​മാ​യി വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് ഇ​യാ​ള്‍ ത​ന്‍റെ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​കൊ​ണ്ട് അ​നീ​ഷി​നെ കു​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നു സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു പ്ര​തി ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്തു. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് മ​ണി​മ​ല പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് മു​ണ്ട​ക്ക​യം സ്റ്റേ​ഷ​നി​ൽ മ​റ്റൊ​രു വ​ധ​ശ്ര​മ​ക്കേ​സ് നി​ല​വി​ലു​ണ്ട്. മ​ണി​മ​ല സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ബി. ​ഷാ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.