ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് തൊ​ഴി​ല​വ​സ​രം സൃ​ഷ്ടി​ക്കും: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ
Sunday, December 4, 2022 1:28 AM IST
കോ​ട്ട​യം: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് തൊ​ഴി​ൽ അ​വ​സ​രം സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​നീ​ങ്ങു​ന്ന​തെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. അ​ന്താ​രാ​ഷ്‌​ട്ര ഭി​ന്ന​ശേ​ഷി ദി​നാ​ചാ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു കോ​ട്ട​യം മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തൊ​ഴി​ൽ​പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തോ​ടെ അ​വ​രു​ടെ കു​ടും​ബ​പ​ര​വും സാ​മൂ​ഹി​ക​പ​ര​വു​മാ​യ പ്ര​ശ്‌​ന​ങ്ങ​ൾ ഒ​രു പ​രി​ധി​വ​രെ പ​രി​ഹ​രി​ക്കാ​നാ​വും. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സം​സ്‌​കാ​രി​ക​വും സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ ഉ​ന്ന​മ​ന​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ​നി​ന്ന് 80 ശ​ത​മാ​ന​ത്തോ​ടെ എം​എ ഇ​ക്ക​ണോ​മി​ക്‌​സ് പാ​സാ​യി ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള വി​ജ​യാ​മൃ​തം പ​ദ്ധ​തി പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ പ്രി​ൻ​സ് ജോ​സി​ന് മ​ന്ത്രി ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

സ​ഹ​കാ​രി പു​ര​സ്‌​കാ​രം പാ​മ്പാ​ടി കെ​ജി കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​നും മ​ന്ത്രി സ​മ്മാ​നി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ സ്വാ​മി രാ​ജ് താ​ൻ വ​ര​ച്ച മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ ചി​ത്രം മ​ന്ത്രി​ക്ക് സ​മ്മാ​നി​ച്ചു. സ്വാ​മി രാ​ജി​നു മ​ന്ത്രി ഉ​പ​ഹാ​രം കൈ​മാ​റി.

തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​യം ന​ഗ​ര​സ​ഭാം​ഗം ജ​യ​മോ​ൾ ജോ​സ​ഫ്, ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ​ർ വി.​എ. ഷം​നാ​ദ്, ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ് സീ​നി​യ​ർ സൂ​പ്ര​ണ്ട് എ​ൻ.​പി. പ്ര​മോ​ദ്കു​മാ​ർ, സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ കെ.​കെ. സു​രേ​ഷ്, കെ.​ജെ. പ്ര​സാ​ദ്, സി​സ്റ്റ​ർ അ​നു​പ​മ, കെ.​കെ. സാ​ബു, എം.​കെ. ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.