സം​സ്‌​കാ​ര​വേ​ദി ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം ഇന്ന് കോട്ടയത്ത്
Saturday, October 1, 2022 11:09 PM IST
പാ​ലാ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്‌​കാ​ര​വേ​ദി കേ​ന്ദ്ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി​ജ​യ​ന്തി കോ​ട്ട​യ​ത്ത് ആ​ഘോ​ഷി​ക്കും. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം കേ​ന്ദ്ര സ​മി​തി ഓ​ഫീ​സി​ല്‍ ഡോ. ​എ.​കെ. അ​പ്പു​ക്കു​ട്ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ര്‍​ഗീ​സ് പേ​ര​യി​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മൂ​ന്നി​ന് ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗാ​ന്ധി​സ​ത്തി​ന്‍റെ കാ​ലി​ക​പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ല്‍ ന്യു​ന​പ​ക്ഷ ധ​ന​കാ​ര്യ​വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും. പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു, സ​ണ്ണി തെ​ക്കേ​ടം, പെ​ണ്ണ​മ്മ ജോ​സ​ഫ് പ​ന്ത​ലാ​നി, പ്ര​ഫ. സാ​ബു ഡി. ​മാ​ത്യു, മ​നോ​ജ് മാ​ത്യു, ബാ​ബു ടി. ​ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ത്തി​ലും ജി​ല്ലാ ത​ല​ത്തി​ലും ന​ട​ത്തി​യ ഗാ​ന്ധി ക്വി​സ് മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍​ക്ക് തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും.