നെയ്തല്‍ ഡി. അന്സേര എല്‍പി വിഭാഗം ചാമ്പ്യന്‍
1576958
Friday, July 18, 2025 11:34 PM IST
ആലപ്പുഴ: കണ്ണൂരില്‍ നടന്ന ഓള് കേരള സ്കൂള്‍സ് ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റില്‍ ആലപ്പുഴ തുമ്പോളി മാതാ സീനിയര്‍ സെക്കൻഡറി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥി നെയ്തല്‍ ഡി. അന്സേര എല്‍പി വിഭാഗം ചാമ്പ്യനായി.
സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന ടൂര്‍ണമെന്റ് സിറ്റി പോലീസ് കമ്മീഷണര്‍ പി. നിധിന് രാജ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. രാജു അഗസ്റ്റിന് ട്രോഫികളും കാഷ് അവാര്‍ഡും വിതരണം ചെയ്തു.
ധീരേഷ് അന്‍സര (ആര്യാട് പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക്) സിമി ധീരേഷ് (അസിസ്റ്റന്റ് പ്രഫസര്‍, എസ്എന്‍ കോളജ്, ചേര്‍ത്തല) ദമ്പതികളുടെ മകനാണ് നെയ്തല്‍ ഡി. അന്സേര. സഹോദരൻ നിര്‍മല്‍ ഡി. അന്‍സേരയും സംസ്ഥാന തലത്തില്‍ ചെസ് പ്ലെയറാണ്.