മരുന്നുകഞ്ഞി വിതരണവും സെമിനാറും
1576631
Friday, July 18, 2025 3:24 AM IST
തുറവൂർ: വിപഞ്ചിക നാട്ടറിവ് സമിതി, ജൈവ കർഷകസമിതി, പ്രകൃതി ജീവനസമിതിഎന്നിവയുടെ നേതൃത്വത്തിൽ 20ന് വൈകിട്ട് മൂന്നിന് പാട്ടുകുളങ്ങര വിപഞ്ചിക ഹാളിൽ മരുന്നു കഞ്ഞി സെമിനാർ നടത്തും. ഔഷധ സസ്യങ്ങളുടെ പ്രദർശനം. ക്ലാസ്, കഞ്ഞിവിതരണം, ഔഷധ സസ്യവിതരണം, നാട്ടറിവ് യാത്ര എന്നിവ ഉണ്ടാകും. വി. വിജയനാഥ് ഉദ്ഘാടനം ചെയ്യും. കർക്കടക മാസത്തിലെ ഔഷധ സസ്യങ്ങളുടെ നാട്ടറിവ് ക്ലാസുകൾ സ്കൂളുകൾ, കോളജുകൾ, സംഘടനകൾ, അയൽക്കൂട്ടങ്ങൾ എന്നിവർക്കുവേണ്ടി തുടങ്ങി. ഓഗസ്റ്റ് 16ന് സമാപിക്കും. പ്രവേശനം സൗജന്യം. 9446192659.
തുറവൂർ: പട്ടണക്കാട് മഹാദേവ ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിനു തുടക്കമായി. ക്ഷേത്രം മേൽശാന്തി സി.എസ്.പ്രദീപ് ഭദ്രദീപ പ്രകാശനം നടത്തി. പ്രസിഡന്റ് സ്മിജിത്ത് സദാനന്ദൻ, സെക്രട്ടറി വി.കെ. സാബു, ഉപദേശകസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ദിവസവും രാവിലെ 8ന് ഔഷധക്കഞ്ഞി വിതരണവും വൈകിട്ട് ദീപാരാധനയ്ക്കുശേഷം ഭക്തിഗാനസുധയും ഉണ്ടാകുമെന്ന് ക്ഷേത്രം ഉപദേശകസമിതി അറിയിച്ചു.
തുറവൂർ: വളമംഗലം ശ്രീ വടേക്കുറ്റ് ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണം തുടങ്ങി. ഓഗസ്റ്റ്17ന് ആണ്ടുപിറപ്പ് ഉത്സവത്തോടൈ സമാപിക്കും. രാമായണ മാസാചരണത്തോടനുബന്ധിച്ച് രാവിലെ 6.15ന് ഗണപതി ഹവനം, തുടർന്ന് രാമായണപാരായണം, വൈകിട്ട് 6.45ന് ഭഗവതി സേവ എന്നിവ ഉണ്ടാകും.