രാസവളങ്ങളുടെ നിർത്തലാക്കിയ സബ്സിഡി പുനഃസ്ഥാപിക്കണം: കർഷക ഫെഡറേഷൻ
1576953
Friday, July 18, 2025 11:34 PM IST
അമ്പലപ്പുഴ: രാസവളങ്ങളുടെ നിർത്തലാക്കിയ സബ്സിഡി പുനഃസ്ഥാപിക്കണമെന്ന് കർഷക ഫെഡറേഷൻ. കേന്ദ്രസർക്കാർ രാസവളങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന സബ്സിഡികൾ വെട്ടിക്കുറച്ചതുമൂലം രാസവളങ്ങൾക്ക് വൻ വിലവർധനവാണ് വന്നിരിക്കുന്നത്. കേരളത്തിലെ കൃഷിക്കാർ കൂടുതലായി ഉപയോഗിക്കുന്ന രാസവളങ്ങൾക്കാണ് പ്രധാനമായും സബ്സിഡി വെട്ടിക്കുറച്ചിരിക്കുന്നത്.ആലപ്പുഴയിൽ ചേർന്ന കേരള സംസ്ഥാന നെൽ നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന നേതൃയോഗം പ്രതിഷേധിച്ചു. സബ്സിഡി പുനസ്ഥാപിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു.
സർക്കാരുകൾ കർഷക രക്ഷാ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനു പകരം വളത്തിന്റെ സബ്സിഡി വെട്ടിക്കുറച്ച നടപടിക്കെതിരേ സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് കർഷക ഫെഡറേഷൻ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ കുമരകം തുടർസമരപരിപാടികളും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. രാജൻ മേപ്രാൽ, അബൂബക്കർ മാന്നാർ, ജോ നെടുങ്ങാട്, തോമസ് ജോൺ, ഡി.ഡി. സുനിൽകുമാർ, ജേക്കബ് എട്ടുപറയിൽ, ബിനു മദനൻ,ജോർജ് തോമസ് ഞാറക്കാട്, സി.പി. രാമചന്ദ്രൻ നായർ, ബിനു ഏബ്രഹാം നെടുമ്പറം, സുനിൽകുമാർ കൂരോപ്പട എന്നിവർ പ്രസംഗിച്ചു. കേന്ദ്ര കൃഷി മന്ത്രിക്കും സംസ്ഥാന കൃഷി വകുപ്പ് മന്ത്രിക്കും അടിയന്തരമായി നിവേദനങ്ങൾ സമർപ്പിക്കുവാൻ തീരുമാനിച്ചു.