സ്കൂൾക്കുട്ടികൾക്ക് ലഹരിമരുന്ന് വിൽപ്പന: നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ പിടിയിൽ
1576956
Friday, July 18, 2025 11:34 PM IST
ചേർത്തല: സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി ലഹരിമരുന്ന് കൊണ്ടുവന്ന രണ്ടു യുവാക്കളെ പോലീസ് പിടികൂടി. പട്ടണക്കാട് സ്വദേശികളായ കൊല്ലംവെളി കെ.ബി. ഷാരോൺ (29), കെ.പി. അനു (വാവ കണ്ണൻ- 27) എന്നിവരെയാണ് ആലപ്പുഴ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പട്ടണക്കാട് പോലിസും ചേർന്നു പിടികൂടിയത്. 60 ഗ്രാം കഞ്ചാവുമായി പട്ടണക്കാട് മേഖലയിലുള്ള സ്കൂൾ കുട്ടികൾക്കു ലഹരിവസ്തുകൾ കൈമാറുന്നതിനിടയിലാണ് പിടികുടിയത്.
പ്രതികൾ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും ലഹരി ഉപയോഗവും വിൽപ്പനയും നടത്തുന്നവരുമാണെന്ന് പോലീസ് പറഞ്ഞു.
പിടിയിലായവർ മാസങ്ങളായി കേരളത്തിന് പുറത്തുനിന്നും ലഹരിവസ്തുക്കൾ നാട്ടിലെത്തിച്ച് ചെറിയ കുട്ടികൾക്കും യുവാക്കൾക്കും വിൽപ്പന നടത്തുന്നുണ്ടെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി. പങ്കജാക്ഷന്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർത്തല എഎസ്പി ഹാരീഷ് ജെയിൻ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടി കൂടിയത്. സിഐ ഒ. ജയൻ, എസ്ഐ കെ. സൈജു, എഎസ്ഐ മായ, സിപിഒ വിനിൽകുമാർ എന്നിവരും അന്വഷണസംഘത്തിലുണ്ടായിരുന്നു.