തിരുവോണ ജലോത്സവം സെപ്റ്റംബര്‍ അഞ്ചിന്
1576622
Friday, July 18, 2025 3:23 AM IST
എടത്വ: നീരേറ്റുപുറം പമ്പാ ബോട്ട് റേയ്സ് ക്ലബിന്റെ നേതൃത്വത്തിലുള്ള ജനകീയ ട്രോഫിക്കുവേണ്ടിയുള്ള 68-ാമത് തിരുവോണ ജലോത്സവം സെപ്റ്റംബര്‍ അഞ്ചിന് നീരേറ്റുപുറം പമ്പാ വാട്ടര്‍ സ്റ്റേഡിയത്തില്‍ നടക്കും. വള്ളംകളിക്കു മുന്നോടിയായി പത്തുദിവസം നീണ്ടുനില്‍ക്കുന്ന ചിങ്ങോത്സവ പരിപാടികള്‍ക്ക് രൂപം നല്കി.
ആലോചനയോഗം തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ ഉദ്ഘാടനം ചെയ്തു. ചെയര്മാന് റെജി ഏബ്രഹാം തൈക്കടവില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രകാശ് പനവേലി, ജഗന് തോമസ്, ബാബു വലിയവീടന്‍, ബാലചന്ദ്രന് നെടുന്പ്രം, ഐപ്പ് ചക്കിട്ട, ടോഫി കണ്ണാറ, ബിജു പാലത്തിങ്കല്‍, ജോജി ജെ. വൈലപ്പള്ളി, ജോജി ഏബ്രഹാം, എം.കെ. സജി, എ.വി. കുര്യന്, വി.കെ. കുര്യന്, പി.റ്റി. പ്രകാശ്, രാജേഷ് നിരേറ്റുപുറം, തങ്കച്ചന് മാലിയില്‍ എന്നിവര്‍ പ്രസംഗിച്ചു.