വണ്ടാനം ആശുപത്രിക്കുള്ളിൽ തെരുവുനായക്കൂട്ടം; ജനം ഭീതിയിൽ
1576951
Friday, July 18, 2025 11:34 PM IST
അമ്പലപ്പുഴ: ആശുപത്രിക്കുള്ളിൽ തെരുവുനായകൾ അഴിഞ്ഞാടുന്നു. ജനങ്ങൾ ഭീതിയുടെ നിഴലിൽ. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിനുള്ളിലും തെരുവുനായകളുടെ വിഹാരകേന്ദ്രമായി മാറി. രോഗികളും ജീവനക്കാരും ഭീതിയിൽ ജെ.ബ്ലോക്കി നുള്ളിലെ കെട്ടിടമായ കെ ബ്ലോക്കിലാണ് നായ്ക്കൾ പെറ്റുപെരുകി ശല്യമാകുന്നത്. ഈ വരാന്തയിൽക്കൂടിയാണ് മൃതദേഹങ്ങൾ ഗ്ര8ഗകകരില്ല് തുറന്ന്
മോർച്ചറിയിലേക്ക് എത്തിക്കുന്നത്. മാത്രമല്ല എംആർഐ സ്കാനിംഗ് ലാബും ഈ കെട്ടിടത്തിലെ വരാന്തയിൽത്തന്നെയാണ് സ്ഥിതിചെയ്യുന്നത്. ജെ ബ്ലോക്കിൽക്കൂടിയാണ് തെരുവുനായകൾ ഇവിടെ ഇവിടെ കയറിപ്പറ്റുന്നത്. ഇതേത്തുടർന്ന് ഒരാഴ്ച കാലമായി മൃദേഹം മോർച്ചറിയിലേക്കു മാറ്റേണ്ട ജീവനക്കാരും സ്കാനിംഗ് ലാബിൽ എത്തുന്നരോഗികളും ഇവരുടെ കൂട്ടിരിപ്പുകാരും ഭീതിയുടെ നിഴലിലാണ്. ഈ ഭാഗത്തുള്ള ലിഫ്റ്റിലൂടെ വേണം ജീവനക്കാർക്കും കൂട്ടിരിപ്പുകാർക്കും നേരെ മുകളിലെ ഒന്നാം നിലയിലുള്ള പ്രസവവാർഡ്, സ്ത്രീകളുടെ അത്യാഹിത വിഭാഗം രക്തബാങ്ക്, കേന്ദ്രീയലാബ് എന്നിവടങ്ങളിൽ എത്തേണ്ടത്.