ബൈക്കിൽ ബസിടിച്ചു യുവാവ് മരിച്ചു
1297500
Friday, May 26, 2023 10:26 PM IST
പൂച്ചാക്കൽ: പാലാരിവട്ടം ബൈപ്പാസിൽ പൊന്നുരുന്നി ഗീതാഞ്ജലി ബസ് സ്റ്റോപ്പിനു സമീപം വാഹനപകടത്തിൽ യുവാവ് മരിച്ചു. ചേർത്തല തൈക്കാട്ടുശേരി പഞ്ചായത്തിൽ ആറാം വാർഡ് കടവിൽപ്പറമ്പിൽ സതീശന്റെയും സിന്ധുവിന്റെയും മകൻ ശ്രീരാം (22) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു അപകടം. ഇടപ്പള്ളി ഭാഗത്തേക്കു പോകുകയായിരുന്ന ശ്രീരാമിന്റെ ബൈക്കിൽ അതേ ദിശയിൽ വന്ന ബസിടിച്ചാണ് അപകടമുണ്ടായത്. സഹോദരി: ശ്രീലക്ഷ്മി. സംസ്കാരം പിന്നീട്.