കർഷകസഭയും ഞാറ്റുവേലച്ചന്തയും
1572675
Friday, July 4, 2025 4:54 AM IST
കായംകുളം: കൃഷ്ണപുരം പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേലച്ചന്തയും നടത്തി. പ്രസിഡന്റ് ശ്രീഹരി കോട്ടീരേത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അനിതാ വാസുദേവൻ അധ്യക്ഷയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലത ശശി, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ റസീന ബദർ, ബ്ലോക്ക് പഞ്ചായത്തംഗം ഓച്ചിറ ചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ എസ്. നസീം, പാറയിൽ രാധാകൃഷ്ണൻ, കാർഷിക വികസനസമിതി അംഗങ്ങളായ ഷംസു കുഞ്ഞ്, എ.കെ. സജു, ശ്രീകുമാർ കടുവിനാൽ, കർഷകൻ ഷെരീഫ് കുഞ്ഞ് എന്നിവർ പ്രസംഗിച്ചു. പച്ചക്കറി വിത്തുകൾ, തൈകൾ, നടീൽ വസ്തുക്കൾ, വിവിധ കാർഷിക ഉത്പന്നങ്ങൾ എന്നിവയുടെ വില്പനയും നടന്നു.