ചാ​രും​മൂ​ട്: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കെ​ട്ടി​ട​ഭാ​ഗം ത​ക​ർ​ന്ന് ഒ​രു വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തെ നി​സാ​ര​വ​ത്ക​രി​ച്ച് ഒ​രു ജീ​വ​ൻ ന​ഷ്ട​മാ​കാ​ൻ വ​ഴി​വ​ച്ച ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ പ​ദ​വി​യി​ൽ​നി​ന്ന് നീ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ആ​രോ​ഗ്യ​വ​കു​പ്പി​ൽ അ​ടി​യ​ന്ത​ര​മാ​യി ശു​ദ്ധി​ക​ല​ശ​നം ന​ട​ത്ത‌​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.