ചെട്ടികാട് മരിയ ഗൊരേത്തി പള്ളിയിൽ തിരുനാൾ
1572679
Friday, July 4, 2025 4:54 AM IST
ആലപ്പുഴ: ചെട്ടികാട് മരിയ ഗൊരേത്തി പള്ളിയില്‍ വിശുദ്ധ മരിയ ഗൊരേത്തിയുടെ തിരുനാളിനു മുന്നോടിയായി സന്ദേശ വിളംബര റാലി ഫാ. പോള്‍ ജെ. അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രസുദേന്തി ഡോ. ലോറന്‍സ് ലോട്ടസ് കൊച്ചിക്കാരന് വീട്ടിലിന് തിരുനാള്‍ക്കൊടി ആശീര്‍വദിച്ച് കൈമാറി.
ഫാ. ഷെല്ലി ആന്റണി അറയ്ക്കല്‍, ഫാ. സെബാസ്റ്റ്യന്‍ കുറ്റിവീട്ടില്‍ എന്നിവർ നേതൃത്വം നല്കി. ഇന്ന് വൈകുന്നേരം 5.30ന് ജപമാല നൊവേന, 6.30ന് തിരുനാള്‍ കൊടിയേറ്റ് ഫാ. സെബാസ്റ്റ്യന്‍ കുറ്റിവീട്ടില്‍ നിര്‍വഹിക്കും. തുടര്‍ന്ന് ദിവ്യബലി, വചന സന്ദേശം-ഫാ. വികാരി സേവ്യര്‍ ചിറമേല്‍. രാത്രി 9ന് വിശുദ്ധയുടെ തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും.