മെറിറ്റ് ഈവനിംഗ്
1572333
Thursday, July 3, 2025 12:05 AM IST
തുറവൂര്‍: പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ എസ്എസ് എല്‍സി ഫുള്‍ എ പ്ലസ്, യുഎസ്എസ് ജേതാക്കളെ ആദരിക്കുന്നതിനായി മെറിറ്റ് ഈവനിംഗ് 2025 സംഘടിപ്പിച്ചു. കുത്തിയതോട് പോലീസ് സ്റ്റേഷന് എസ്എച്ച്ഒ എം. അജയമോഹന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. യേശുദാസ് കൊടിവീട്ടില്‍ അധ്യക്ഷത വഹിച്ചു.
ചേര്‍ത്തല മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ആര് രാജേഷ് വിദ്യാര്‍ഥികളെ ആദരിച്ചു. റിട്ട. അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സുനില്‍ ഡിക്രൂസ് വിജയികള്‍ക്ക് കാഷ് അവാര്‍ഡ് വിതരണം ചെയ്തു.
ആലപ്പുഴ ലിയോ തേര്ട്ടീന്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മാസ്റ്റര് മാനുവല്‍ ജോസ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ക്രിസ്ജ നോര്‍ബര്‍ട്ട്, പിടിഎ പ്രസിഡന്റ് ബാസ്റ്റിന് ആന്റണി, സ്റ്റാഫ് സെക്രട്ടറി സിസിലി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.