മാർ ഈവാനിയോസ് സ്മൃതി മന്ദിരത്തിൽ ധൂപപ്രാർഥന
1572674
Friday, July 4, 2025 4:54 AM IST
മാവേലിക്കര: ധന്യൻ മാർ ഈവാനിയോസ് തിരുമേനിയുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് പുതിയകാവിലെ മാർ ഈവാനിയോസ് സ്മൃതി മന്ദിരത്തിൽ പ്രബോധനയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും ധൂപ പ്രാർഥനയും നടത്തി. ഭദ്രാസന ഡയറക്ടർ ഫാ. മാത്യു വലിയപറമ്പിൽ നേതൃത്വം നൽകി. അസി. ഡയറക്ടർ ഫാ. സഖറിയ പുത്തൻപുരയ്ക്കൽ വചനപ്രഘോഷണം നടത്തി. വികാരി ജോർജ് വർഗീസ് കുളഞ്ഞിക്കൊമ്പിൽ, മൈനർ സെമിനാരി വൈസ് റെക്ടർ ഫാ. ജോഷ്വാ തെക്കേടത്ത്, ഭദ്രാസന ആനിമേറ്റർ സിസ്റ്റർ റോസീന എസ്ഐസി തുടങ്ങിയവർ പങ്കെടുത്തു.