ലഹരിക്കെതിരേ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സമൂഹ നടത്തം ഇന്ന്
1575584
Monday, July 14, 2025 3:35 AM IST
പത്തനംതിട്ട: ലഹരി മാഫിയയ്ക്കെതിരേ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സമൂഹ നടത്തം ഇന്ന് പത്തനംതിട്ടയില്‍.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രൗഡ് കേരള എന്ന സംഘടനയുടെ നേതൃത്വത്തില്‍ രാവിലെ ആറിന് പത്തനംതിട്ട സ്റ്റേഡിയം ജംഗഷനില്‍നിന്ന് ആരംഭിച്ച് മുനിസിപ്പല്‍ ടൗണ്‍ സ്ക്വയര്‍ വരെയാണ് ലഹരിവിരുദ്ധ സമൂഹ നടത്തം.
വാക്കത്തോണില്‍ വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, മദ്യവിരുദ്ധ- ലഹരിവിരുദ്ധ സംഘടനകളുടെ പ്രതിനിധികള്‍, സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖര്‍, ആത്മീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് പ്രൗഡ് കേരള ചെയര്മാന് മലയിന്‍കീഴ് വേണുഗോപാല്‍ അറിയിച്ചു.
പത്തനംതിട്ട ടൗണ്‍ സ്ക്വയറില്‍ തുടര്‍ന്ന് സമ്മേളവും പ്രതിജ്ഞയെടുപ്പും ഉണ്ടാകും.