ബൈക്കിനു തീപിടിച്ചു പൊള്ളലേറ്റയാൾ മരിച്ചു
1575218
Sunday, July 13, 2025 4:10 AM IST
കൊടുമൺ: ബൈക്കിനു തീ പിടിച്ച് ഗുരുതര പൊള്ളലേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു. അങ്ങാടിക്കൽ തെക്ക് പ്രീതാ ഭവനത്തിൽ രാജനാണ് (58) മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ പറക്കോട് ബ്ലോക്ക് ഓഫീസിനു സമീപത്താണ് അപകടം നടന്നത് .
അറ്റകുറ്റപ്പണികൾക്കായി അടൂരിലുള്ള വർക്ക് ഷോപ്പിലേക്ക് ബൈക്ക് കൊണ്ടു പോകുന്നതിനിടെയാണ് തീപിടിച്ചത്. പെട്ടെന്ന് തീ പിടിച്ചതോടെ ബൈക്കിൽ നിന്നും ഇറങ്ങാൻ ആയില്ല. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.
ചുനക്കരയിൽ സ്വന്തമായി ലബോറട്ടറി നടത്തിവരികയായിരുന്നു രാജൻ. ഭാര്യ: പ്രഭാ രാജൻ. മക്കൾ: അജിൻ രാജ്, അജു പ്രിയ. മരുമകൻ: വിനയ് . സംസ്കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ.