പ്രതിഭാ സംഗമവും ആദരിക്കലും
1575579
Monday, July 14, 2025 3:35 AM IST
മല്ലപ്പള്ളി: ആഞ്ഞിലിത്താനം വൈഎംഎ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ പ്രതിഭാസംഗമവും ആദരിക്കലും നടത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു. വൈഎംഎ ഗ്രന്ഥശാല പ്രസിഡന്റ് ഡോ. പി. ജെ. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അധ്യാപകനും ചിത്രകാരനുമായ സി. സാമുവല്‍, നോവലിസ്റ്റ് പതാലില്‍ തമ്പി എന്നിവരെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. എം.കെ. മധുസൂദനന് നായര്‍ ആദരിച്ചു.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് വൈഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്‍.പി. ഷാജി ഏര്‍പ്പെടുത്തിയ വടക്കുപാമല ഡോ. ജമുനാ ഷാജി മെമ്മോറിയല്‍ കാഷ് അവാര്‍ഡും തങ്കമ്മ പാച്ചു മെമ്മോറിയല്‍ കാഷ് അവാര്‍ഡ്, മെമന്റോ എന്നിവ സമ്മാനിച്ചു. ഉന്നത വിജയം നേടിയ മറ്റ് വിദ്യാര്‍ഥികളെയും മെമന്റോ നല്കി ആദരിച്ചു.
വൈഎംഎ വൈസ് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് അംഗവുമായ വി.ജെ. റെജി, ഗ്രാമപഞ്ചായത്തംഗങ്ങളായ ഗ്രേസി മാത്യു, സ്മിത വിജയരാജന്‍, റിട്ടയേർഡ് അഡീഷണല്‍ ഡിഐജി പി.പി. കുഞ്ഞുഞ്ഞ്, പ്രഫ. ജി. ശ്രീനിവാസ, കെ.കെ. ശ്രീധരന്,
സുമ നിവാസ, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം തമ്പി കോലത്ത, വൈഎംഎ സെക്രട്ടറി സിബി ആഞ്ഞിലിത്താനം ലൈബ്രേറിയന്‍ ശില്പ ഷിജിന്, ജോയിന്റ് സെക്രട്ടറി സുനില്‍ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.