പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍
1575583
Monday, July 14, 2025 3:35 AM IST
പത്തനംതിട്ട: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം കാട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കോന്നി താഴം അട്ടച്ചാക്കല്‍ ചാലുംകരോട്ട് വീട്ടില്‍ എസ്.എസ്. അനന്തു സായിയാണ് (22) പിടിയിലായത്.
കഴിഞ്ഞ 12ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുട്ടിയെയും കൂട്ടി പത്തനാപുരം മരുതിമൂട് പള്ളിയിലും മറ്റും പോയിട്ട് തിരികെ പത്തനംതിട്ടയില്‍നിന്ന് അട്ടച്ചാക്കല്‍ വഴി കോന്നിയിലേക്ക് വരുന്ന ബസില്‍ അട്ടച്ചാക്കലില്‍ ഇറങ്ങി.
തുടര്‍ന്ന് കോന്നിയില്‍ നിന്നു വീട്ടിലേക്കുപോകാന്‍ കയറിയ ബസില്‍ കുട്ടിയുടെ അമ്മ ഇരുവരെയും കണ്ടു. പിന്നീട് കുട്ടിയുടെ അമ്മ കുട്ടിയെയും കൂട്ടി സ്റ്റേഷനില്‍ എത്തി വിവരം പറയുകയായിരുന്നു.
എസ്ഐ ആര്. അനില്‍ കുമാര്‍, സിപിഒ സുഭദ്രാ ദേവി അന്വേഷണത്തിന് നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.