വിവിധ പദ്ധതികൾക്കായി 1.45 കോടി രൂപയുടെ ഭരണാനുമതി
1575210
Sunday, July 13, 2025 3:33 AM IST
തിരുവല്ല: നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി എംഎൽഎ ഫണ്ടിൽ നിന്ന് 1.45 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എംഎൽഎ അറിയിച്ചു.
നിരണം പഞ്ചായത്തിലെ കുമ്പളത്ത്പടി നിരണത്ത്തടം റോഡ് (15 ലക്ഷം), പുതിയാ മഠം -തോട്ടുമട റോഡ് (രണ്ടാം റീച്ച്) 15 ലക്ഷം , കടപ്ര പഞ്ചായത്തിലെ ബ്ലോക്ക് പടി - മണപറമ്പ് റോഡ് (15 ലക്ഷം), പെരിങ്ങര പഞ്ചായത്തിലെ ചിറയിൽ പടി -ഐരാമ്പള്ളി റോഡ് (20 ലക്ഷം),
പനച്ചയിൽ പടി -രക്ഷാസൈന്യം റോഡ് (25 ലക്ഷം), കുറ്റൂർ പഞ്ചായത്തിലെ കൊച്ചുപാലത്തിങ്കൽ - മുണ്ടുചിറപ്പാട് റോഡ് (40 ലക്ഷം), നെടുമ്പ്രം പഞ്ചായത്തിലെ കാർണശേരി- ഓട്ടാഫീസ് കടവ് റോഡ് (15 ലക്ഷം) എന്നീ പ്രവൃത്തികൾക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.