നെല്‍കര്‍ഷകര്‍ക്ക് പാട്ടത്തുക വിതരണം ചെയ്തു
1575580
Monday, July 14, 2025 3:35 AM IST
ഓമല്ലൂര്‍: ചീക്കനാല്‍ കുളക്കട ഏലായില്‍ നെല്ല് കൃഷി ചെയ്ത പാടം ഉടമകള്‍ക്ക് പാട്ടത്തുക പാടശേഖരസമിതി വിതരണം ചെയ്തു. തരിശായി കിടന്നിരുന്ന 35 ഏക്കര്‍ പാടമാണ് ഇത്തവണ കൃഷി ചെയ്തത്.
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് കമ്മിറ്റി മുന്‍കൈയെടുത്ത് കഴിഞ്ഞ രണ്ടുവര്‍ഷമായി കുളക്കട ഏല ലാഭത്തിലാണ് കൃഷി നടത്തിവരുന്നത്. ഇത്തവണയും കൃഷി ലാഭത്തിലാണെന്ന് കര്‍ഷകര്‍ പറഞ്ഞു.
നെല്ല് സപ്ലൈകോയാണ് സംഭരിച്ചത്. സപ്ലൈകോ പണം നല്‍കിയതിനേത്തുടര്‍ന്നാണ് പാട്ടത്തുക കര്‍ഷകര്‍ക്ക് നല്‍കിയത്. പാട്ടത്തുക വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍ നിര്‍വഹിച്ചു.
വാര്‍ഡ് മെംബര്‍ മിനി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പാടശേഖര സമിതി ഭാരവാഹികളായ കെ.എസ്. പാപ്പച്ചന്്, തമ്പിക്കുട്ടി യോശുവ, ജോര്‍ജ് തോമസ് എന്നിവര്‍ പങ്കെടുത്തു.