ലഹരിമാഫിയയ്ക്ക് പോലീസ് സംരക്ഷണം; യൂത്ത് കോൺഗ്രസ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു
1575582
Monday, July 14, 2025 3:35 AM IST
അടൂര്‍: പിടിയിലാകുന്ന ലഹരിമാഫിയ സംഘത്തെ പോലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടൂര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. ഇന്നലെ കഞ്ചാവുമായി പിടികൂടിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും നേതാക്കളും അടക്കമുള്ളവരെ സിപിഎം നേതാക്കളുടെ നിദ്ദേശപ്രകാരം മുമ്പും പോലീസ് സംരക്ഷിച്ചിട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
പിടിച്ചെടുക്കുന്നത് വലിയ അളവിലുള്ള ലഹരി വസ്തുക്കള്‍ ആണെങ്കിലും പോലീസ് അതിന്റെ അളവ് കുറച്ചുകാണിച്ചു പ്രതികള്‍ക്കു ജാമ്യം ലഭിക്കുവാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.
ഡിവൈഎഫ്ഐയുടെ സജീവ പ്രവര്‍ത്തകരും നേതാക്കളും പ്രവര്‍ത്തകരുമാണ് ലഹരി സംഘത്തിന് നേതൃത്വം നല്‍കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണന് പള്ളിക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റിനോ പി. രാജന്, അനന്തു ബാലന്, ഫെന്നി നൈനാന് തുടങ്ങി യവർ പങ്കെടുത്തു.