കല്ലൂപ്പാറയിൽ പച്ചത്തുരുത്ത് പദ്ധതിക്കു തുടക്കം
1458530
Thursday, October 3, 2024 2:25 AM IST
മല്ലപ്പള്ളി:കല്ലൂപ്പാറ അഗ്രികൾച്ചർ പ്രൊഡ്യൂസേഴ്സ് ആൻഡ് പ്രമോട്ടേഴ്സ് അസോസിയേഷൻ കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്, തിരുവല്ല മാർത്തോമ്മ കോളജ് സസ്യ ശാസ്ത്ര വിഭാഗം എന്നിവയുടെ സഹകരണത്തോടെ കറുത്തവടശേരിക്കടവ് പാലത്തിനു സമീപം നട്ടുപരിപാലിക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി.
ആന്റോ ആന്റണി എംപി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ് സി.കെ മത്തായി ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി ലെജു ഏബ്രഹാം പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അമ്പിളി പ്രസാദ്,
ജ്ഞാനമണി മോഹൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ റെജി ചാക്കോ, സൂസൻ തോംസൺ, ചെറിയാൻ മണ്ണഞ്ചേരി, മനുഭായി മോഹൻ, കെ.ബി.രാമചന്ദ്രൻ, രതീഷ് പീറ്റർ, ടി.ടി. മനു, ജോളി റജി, ബെൻസി അലക്സ്, പി. ജ്യോതി, ലൈസാമ്മ സോമർ, മാർത്തോമ്മ കോളജ് സസ്യ ശാസ്ത്ര വിഭാഗം മേധാവി കെ. റിനോഷ് വർഗീസ് ,
ജനൽ കൺവീനർ പി.ബി. സജി കുമാർ, പരിസ്ഥിതി പ്രവർത്തകൻ ശിവകുമാർ അമൃതകല, സതീഷ് ഏബ്രഹാം, ടിജോ ജോസഫ്, റെജി ഏബ്രഹാം, സംഘം വൈസ് പ്രസിഡൻറ് ബിജോയ് പുത്തോട്ടിൽ, ,മാർത്തോമ്മ കോളജ് ബോട്ടണി അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് തോമസ് എന്നിവർ പ്രസംഗിച്ചു.
മണിമലയാറിന്റെ തീരത്ത് വെള്ളപ്പൊക്കത്തെ അതീജീവിച്ച് വളരാൻ ശേഷിയുള്ള ഇനം മരങ്ങൾ നട്ട് സംരക്ഷണം ഉറപ്പാക്കിയാണ് പച്ചത്തുരുത്ത് തീർക്കുക. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നാണിവ ശേഖരിച്ചത്. മാർത്തോമ്മ കോളജിലെ വിദ്യാർഥികൾക്കു പുറമേ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരും പ്രദേശവാസികളും തൈകൾ നടാൻ എത്തിയിരുന്നു.