വയോജനങ്ങളുമായി സ്നേഹം പങ്കിട്ട് വിദ്യാര്‍ഥികള്‍
1458195
Wednesday, October 2, 2024 3:18 AM IST
കറ്റാനം: ലോക വയോജന ദിനത്തിൽ വയോജനങ്ങളുമായി സ്നേഹം പങ്കിട്ട് സ്കൗട്ട് വിദ്യാർഥികൾ. കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂൾ ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിലെ വിദ്യാര്‍ഥികളാണ് കറ്റാനം പഴവന നഗറിലെ വീടുകളിൽ എത്തി വയോജനകളെ അധ്യാപകർക്കൊപ്പം സന്ദർശിച്ച് സ്നേഹം പങ്കിട്ടത്.
പിടിഎ പ്രസിഡന്റ് വർഗീസ് മത്തായി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി. മോഹൻ, സ്കൗട്ട് മാസ്റ്റർ സിറ്റി വർഗീസ്, അധ്യാപകരായ ഷേർലി തോമസ്, രമ്യ സൂസൻ തോമസ്, സ്കൗട്ട് ലീഡേഴ്സായ എബിൻ, ഷാലോം, സൂരജ് എന്നിവർ നേതൃത്വം നൽകി.