കെ​എ​സ്ആ​ർ​ടി​സി ബ​സ് ന​ടു​റോ​ഡി​ൽ നിർത്തി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യ​തി​ൽ അ​ന്വേ​ഷ​ണം
Thursday, May 23, 2024 4:16 AM IST
കോ​ന്നി: ന​ടു​റോ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​ർ​ത്തി ഡ്രൈ​വ​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യ സം​ഭ​വ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം. പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ പാ​ത​യി​ലാ​ണ് ഡ്രൈ​വ​ർ ബ​സ് നി​ർ​ത്തി​യി​ട്ട​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ക​ട്ട​പ്പ​ന ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ അ​നി​ൽ​കു​മാ​ർ റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് ബ​സ് നി​ർ​ത്തി​യ​ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി പോ​യ​ത്. നാ​ട്ടു​കാ​ർ ഡ്രൈ​വ​ർ​ക്കെ​തി​രേ പ​രാ​തി ന​ൽ​കി. വൈ​കു​ന്നേ​രം ആ​റി​ന് ക​ട്ട​പ്പ​ന​യി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ​താ​ണ് ബ​സ്.

ഡ്രൈ​വ​റും ക​ണ്ട​ക്ട​റും യാ​ത്ര​ക്കാ​രും ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി ഹോ​ട്ട​ലി​ലേ​ക്ക് പോ​യി. ബ​സ് റോ​ഡി​ന് ന​ടു​ക്കാ​ണ് കി​ട​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞെ​ങ്കി​ലും ഡ്രൈ​വ​ർ ബ​സ് മാ​റ്റി​യി​ടാ​ൻ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് പ​രാ​തി.