പെ​ട്ടി ഓ​ട്ടോ​റി​ക്ഷ വൈ​ദ്യു​തി പോ​സ്റ്റി​ല്‍ ഇ​ടി​ച്ചു ക​യ​റി
Sunday, June 23, 2024 4:19 AM IST
റാ​ന്നി: പെ​ട്ടി ഓ​ട്ടോ​റി​ക്ഷ വൈ​ദു​തി പോ​സ്റ്റി​ല്‍ ഇ​ടി​ച്ചു​ക​യ​റി യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. അ​ങ്ങാ​ടി ഉ​ന്ന​ക്കാ​വ് പ​ള്ളി ന​ട​യി​ല്‍ ടി​ന്‍റു​മോ​നാ​ണ് (37) കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ വാ​ഹ​ന​ത്തി​ന​ക​ത്ത് കാ​ല്‍ കു​ടു​ങ്ങി​പ്പോ​യ ഇ​യാ​ളെ ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി വാ​ഹ​ന​ത്തി​ന്‍റെ ഡോ​ര്‍ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു 3.30ഓ​ടെ മ​ന്ദി​രം-​വ​ട​ശേ​രി​ക്ക​ര റോ​ഡി​ല്‍ കെ​എ​സ്ഇ​ബി സ​ബ്‌​സ്റ്റേ​ഷ​നു മു​മ്പി​ലാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം തെ​റ്റി​യ വാ​ഹ​നം റോ​ഡ​രി​കി​ലെ 33 കെ​വി വൈ​ദ്യു​തി പോ​സ്റ്റി​ലേ​ക്കാ​ണ് ഇ​ടി​ച്ചു​ക​യ​റി​യ​ത്.