റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ സ്ത്രീ​യെ ക​ട​ന്നു​പി​ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍
Sunday, June 23, 2024 4:19 AM IST
പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി തെ​ക്കേ​മ​ല ജം​ഗ്ഷ​നു സ​മീ​പം റോ​ഡി​ല്‍കൂ​ടി ന​ട​ന്നു പോ​യ സ്ത്രീ​യെ ക​ട​ന്നു​പി​ടി​ച്ച് അ​പ​മാ​നി​ച്ച കേ​സി​ല്‍ യു​വാ​വി​നെ ആ​റ​ന്‍​മു​ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ആ​റ​ന്മു​ള വി​ല്ലേ​ജി​ല്‍ ഇ​ട​ശേ​രി​മ​ല, ഐ​ക്ക​ര​മ​ല മോ​ഡി​യി​ല്‍ ഭാ​ഗ​ത്ത് നെ​ടി​യ​കാ​ലാ​യി​ല്‍ പ്ര​വീ​ണാ​ണ് (28) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ 21നു ​രാ​ത്രി 8.30 ഓ​ടെ ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്ത്രീ​യെ പി​ന്തു​ട​ര്‍​ന്ന് ചെ​ന്ന് അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ബ​ഹ​ളം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​നു കൈ​മാ​റി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​വീ​ണി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.