അനുസ്മരണവും എക്സലന്‍സ് അവാര്‍ഡുദാനവും
1339991
Tuesday, October 3, 2023 11:35 PM IST
പത്തനംതിട്ട: പാലക്കുന്നില്‍ പി.കെ. ഈശോ അനുസ്മരണവും എംജിഒസിഎസ്എം തുമ്പമണ്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലുള്ള എക്സലന്‍സ് അവാര്‍ഡുദാനവും തോട്ടുപുറം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്നു.
പി.കെ. ഈശോ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഉമ്മന്‍ ചാണ്ടി പുരസ്കാരം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്സണ് വിളവിനാലിനും മാര്‍ യൗസേബിയോസ് എക്സലന്‍സ് പുരസ്കാരം ആയുര്‍വേദ എന്‍ട്രന്‍സ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ മൂന്നാം റാങ്ക് നേടിയ ഡോ. റോഷ്നി അന്ന ബിജുവിനും കോട്ടയം ഭദ്രാസനാധിപന്‍ ഡോ. യുഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത സമ്മാനിച്ചു.
ഫാ. തോമസ് കെ. ചാക്കോ അധ്യക്ഷത വഹിച്ചു. എംജിഒസിഎസ്എം കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. ഡോ. വിവേക് വര്‍ഗീസ്, സീനിയര്‍ വൈസ് പ്രസിഡന്റ് ബാബുജി ഈശോ, ഫാ. ജോര്‍ജ് പ്രസാദ്, ഫാ. സി.കെ. തോമസ്, ഫാ. ജിത്തു തോമസ്, ഫാ. പി.ജി. മാത്യൂസ്, ആല്വിന് ഈശോ കോശി എന്നിവര്‍ പ്രസംഗിച്ചു.