മല്ലപ്പള്ളി കാർഷിക ബാങ്കിന് 14 കോടിയുടെ ബജറ്റ്
1339474
Saturday, September 30, 2023 11:19 PM IST
മല്ലപ്പള്ളി: പ്രാഥമിക കാർഷിക വികസന ബാങ്ക് 2024-25 സാമ്പത്തിക വർഷത്തിൽ 14.26 കോടി രൂപ വരവും 14.16 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് പാസാക്കി.
സാധാരണ വായ്പകൾക്കു പുറമേ പദ്ധതി വായ്പകൾ, കാർഷിക, കാർഷിക കാർഷികേതര വായ്പകൾ എന്നിവ കുറഞ്ഞ പലിശയക്ക് നൽകി വരുന്നു. 11-ാമത് വാർഷിക പൊതുയോഗം പ്രസിഡന്റ് സുരേഷ് ബാബു പാലാഴി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.ജി. സാബു അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ജി. സതീഷ് ബാബു, ടി.ജി. രഘുനാഥ പിള്ള, തോമസ് ടി. തുരുത്തിപ്പള്ളി, ജോർജ് വർഗീസ്, ടി.പി. ഭാസ്കരൻ, പി.കെ. തോമസ്, സ്നേഹറാണി, സുഗതകുമാരി, അനില ഫ്രാൻസിസ്, പി. കുട്ടപ്പൻ, ശിവരാജൻ നായർ, ഐസക് തോമസ് എന്നിവർ പ്രസംഗിച്ചു.