വിമുക്തി മിഷൻ ശില്പശാല
1339469
Saturday, September 30, 2023 11:19 PM IST
തിരുവല്ല: വിമുക്തി മിഷൻ തിരുവല്ല നിയോജക മണ്ഡലം ശില്പശാല മാത്യു ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിച്ചു.
കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി, സഞ്ജു, പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ. സലിം വിഷയാവതരണം നടത്തി.
വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജോസ് കളീക്കൽ, തിരുവല്ല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിജു വർഗീസ്, എക്സൈസ് ഇൻസ്പെക്ടർ ജി. പ്രസന്ന എന്നിവർ പങ്കെടുത്തു.