ശാസ്ത്രോത്സവം നാടകം ഇന്ന്
1338232
Monday, September 25, 2023 10:09 PM IST
റാന്നി: സ്കൂൾ ശാസ്ത്രോത്സവം 2023 ഭാഗമായുള്ള ഉപജില്ലാതല ശാസ്ത്രസെമിനാർ റാന്നി ബിആർസിയിൽ നടന്നു. സബ്ജില്ലയിലെ വിവിധ ഹൈസ്കൂളുകളിൽ നിന്നുള്ള കുട്ടികൾ സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ചു. റാന്നി ബിപിസി ഷാജി എ. സലാം സെമിനാർ ഉദ്ഘാടനം ചെയ്തു.
ശാസ്ത്രരംഗം ഉപജില്ലാ കോ-ഓർഡിനേറ്റർ എഫ്. അജിനി, ശാസ്ത്ര ക്ലബ് സബ്ജില്ലാ കൺവീനർ കെ.പി. പ്രസീത, ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാരായ ബിന്ദു ഏബ്രഹാം, റോബി ടി. പാപ്പൻ എന്നിവർ പ്രസംഗിച്ചു.
മത്സരത്തിൽ ശ്രേയ അരുൺ കുമാർ, എംടി വിഎച്ച്എസ്എസ്, കുന്നം, എസ്. ഐശ്വര്യ പിസിഎച്ച്എസ്, പുല്ലൂപ്രം, കെ.എസ്. മുഹമ്മദ് ഇർഫാൻ എബനേസർ എച്ച്എസ്എസ് ഈട്ടിച്ചുവട് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ശാസ്ത്രനാടകമത്സരം ഇന്നു റാന്നി ബിആർസി ഹാളിൽ നടക്കും.