മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്തു
1338039
Sunday, September 24, 2023 11:35 PM IST
പത്തനംതിട്ട: കുമ്പഴ എംപിവി എച്ച്എസിലെ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ ന്യൂസ് പേപ്പര്‍ ചലഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി സമാഹരിച്ച തുക ഉപയോഗിച്ച് പത്തനംതിട്ട മാര്‍ യൗസേബിയോസ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് ആവശ്യമായ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും നല്കി.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ദീപു ഉമ്മന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഷൈനി ജോര്‍ജ്, ഗീവര്‍ഗീസ് ശാമുവേല്‍, സതീഷ് ജോസഫ്, എസ്. ഗോപന്, വിദ്യാര്‍ഥി പ്രതിനിധികളായ എ. ആര്യ, സ്നേഹ ജഗദീഷ്, അഞ്ജു ജോര്‍ജ്, വി.ആര്. രഞ്ജിത്ത്, അമല്‍ തോമസ്, അരുണ്‍രാജ്, ധനുഷ് കുമാര്‍, അലന് സാലു തോമസ് എന്നിവര്‍ നേതൃത്വം നല്കി. പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഭാരവാഹികളായ ഫാ. ഗബ്രിയേല്‍ ജോസഫ്, ഫാ. ജിത്തു തോമസ്, ഫാ. ലിന്റെ തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.