ഖാദി വസ്ത്രങ്ങള്‍ക്ക് സ്പെഷല്‍ റിബേറ്റ്
1337049
Wednesday, September 20, 2023 11:29 PM IST
പത്തനംതിട്ട: ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴിലുള്ള ഇലന്തൂര്‍, പത്തനംതിട്ട, അടൂര്‍ റവന്യൂടവര്‍, റാന്നി-ചേത്തോങ്കര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യകളില്‍ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി എല്ലാ ഖാദി തുണിത്തരങ്ങള്‍ക്കും 30 ശതമാനം സ്പെഷല്‍ റിബേറ്റ് നല്‍കും.
23 മുതല്‍ ഒക്ടോബര്‍ മൂന്നു വരെയാണ് സ്പെഷല്‍ റിബേറ്റ്. സ്പെഷല്‍ മേളയോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങളുടെ വിപുലമായ ശേഖരം ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
മേളയുടെ ജില്ലാതല ഉദ്ഘാടനം റാന്നി-ചേത്തോങ്കര ഖാദി ഗ്രാമസൗഭാഗ്യയില്‍ റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍ നിര്‍വഹിക്കും. ഗാന്ധിജയന്തിയുടെ ഭാഗമായി 23ന് നൂറനാട് സിബിഎം എച്ച്എസ്എസിലും ഒക്ടോബര്‍ മൂന്നിന് കിളിവയല്‍ സെന്റ് സിറില്‍സ് കോളജിലും ഖാദി സ്പെഷല്‍ മേളകള്‍ സംഘടിപ്പിക്കും.