ജില്ലാ സിവിൽ സർവീസ് കായികമേള ഉദ്ഘാടനം ചെയ്തു
1337047
Wednesday, September 20, 2023 11:29 PM IST
പത്തനംതിട്ട: ജില്ലാ സ്പോർട്സ് കൗൺസിൽ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച സിവിൽ സർവീസ് കായികമേള ജില്ലാ സ്റ്റേഡിയത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പതാക ഉയർത്തി. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി രാജു ഏബ്രഹാം, വിവിധ സർവീസ് സംഘടനാ ആർ. പ്രവീൺജി. അഖിൽ, അജിൻ ഐപ്പ് ജോർജ്, എൻ. രതീഷ്, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ആർ. പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ വിവിധ സർക്കാർ വകുപ്പിൽ നിന്നു ജീവനക്കാർ മത്സരങ്ങളിൽ പങ്കെടുത്തു.