മുസലിയാർ എൻജിനിയറിംഗ് കോളജിന് അന്താരാഷ്ട്ര അംഗീകാരം
1301101
Thursday, June 8, 2023 11:01 PM IST
പത്തനംതിട്ട: മുസലിയാർ എൻജിനിയറിംഗ് കോളജിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതായി മുസലിയാർ എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ പി.ഐ. ഷെരീഫ് മുഹമ്മദ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൂല്യനിർണയത്തിനുള്ള പരമോന്നത സ്ഥാപനമായ നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷനിൽ (എൻബിഎ) നിന്നു മുസലിയാർ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയുടെ ബിടെക് കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് പ്രോഗ്രാമുകൾക്കാണ് അക്രഡിറ്റേഷൻ ലഭിച്ചത്.
2019ൽ എൻഎഎസി അക്രഡിറ്റേഷൻ നേടിയ കോളജ് എൻബിഎ അക്രഡിറ്റേഷൻ കൂടി ലഭിച്ചതോടെ ജില്ലയിൽ രണ്ട് അക്രഡിറ്റേഷനുകളും നേടുന്ന ആദ്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി മാറി.
വാഷിംഗ്ടൺ അക്കോർഡ് പ്രകാരമുള്ള അന്താരാഷ്ട്ര അംഗീകാരമാണ് ലഭിച്ചത്. എൻബിഎയുടെ അംഗീകാരത്തോടെ, മുസലിയാർ എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികൾക്ക് അന്താരാഷ്ട്ര കമ്പനികൾ നിന്നുമുള്ള കാന്പസ് പ്ലേസ്മെന്റിനും വിദേശരാജ്യങ്ങളിൽ തൊഴിലവസരങ്ങളും വർധിക്കുമെന്നു കോളജ് അധികൃതർ പറഞ്ഞു. പ്രിൻസിപ്പൽ ഡോ. എ.എസ്. അബ്ദുൽ റഷീദ്, ഡോ. സ്റ്റാൻലി ജോർജ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.