42 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരമായി
1300591
Tuesday, June 6, 2023 10:48 PM IST
പത്തനംതിട്ട: ജില്ലയിലെ 42 തദ്ദേശ ഭരണസ്ഥാപനങ്ങളുടെ സ്പില്‍ ഓവര്‍ കൂടി ഉള്‍പ്പെടുത്തി അന്തിമമാക്കിയ 2023-2024 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്കി.
32 ഗ്രാമപഞ്ചായത്തുകളുടെയും ആറു ബ്ലോക്ക് പഞ്ചായത്തുകളുടെയും മൂന്നു നഗരസഭകളുടെയും പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
ഗ്രാമപഞ്ചായത്തുകളായ കോന്നി, റാന്നി അങ്ങാടി, മെഴുവേലി, ആനിക്കാട്, ഏഴംകുളം, ഏറത്ത്, ഓമല്ലൂര്‍, കല്ലൂപ്പാറ, റാന്നി പെരുനാട്, ചിറ്റാര്‍, നാറാണംമൂഴി, മല്ലപ്പുഴശേരി, നാരങ്ങാനം, ആറന്മുള, പ്രമാടം, ചെറുകോല്‍, കോഴഞ്ചേരി, കുളനട, തണ്ണിത്തോട്, അരുവാപ്പുലം, റാന്നി, വെച്ചൂച്ചിറ, ചെന്നീര്‍ക്കര, വള്ളിക്കോട്, കുന്നന്താനം, കൊറ്റനാട്, തോട്ടപ്പുഴശേരി, പന്തളം തെക്കേക്കര, തുമ്പമണ്‍, പുറമറ്റം, മല്ലപ്പള്ളി, ഇലന്തൂര്‍, ബ്ലോക്ക് പഞ്ചായത്തുകളായ ഇലന്തൂര്‍, റാന്നി, പന്തളം, പറക്കോട്, കോയിപ്രം, കോന്നി, നഗരസഭകളായ പത്തനംതിട്ട, തിരുവല്ല, പന്തളം, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് എന്നിവയുടെ പദ്ധതികളാണ് അംഗീകരിച്ചത്.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിച്ചു.