പുത്തന്പീടിക ഗാര്ഡിയന് ഏഞ്ചല്സ് ദേവാലയത്തില് തിരുനാള്
1300121
Sunday, June 4, 2023 11:17 PM IST
പത്തനംതിട്ട: പുത്തന്പീടിക ഗാര്ഡിയന് ഏഞ്ചല്സ് ഫൊറോന ദേവാലയത്തില് വിശുദ്ധ അന്തോണീസിന്റെ തിരുനാളിന് ഇന്നു തുടക്കമാകും. ഇന്നു മുതല് രാവിലെ 6.30ന് ദിവ്യബലി, വൈകുന്നേരം 5.30ന് ജപമാല, നൊവേന, ദിവ്യകാരുണ്യ ആരാധന. പത്തിന് രാവിലെ 6.30ന് ദിവ്യബലി. വൈകുന്നേരം 5.30ന് ജപമാല, കൊടിയേറ്റ്, ദിവ്യബലി, നൊവേന, ദിവ്യകാരുണ്യ ആരാധന. ഫാ.ജെറോം അഗസ്റ്റിന് കാര്മികനാകും.
11നു വൈകുന്നേരം സീറോമലബാര് ക്രമത്തില് ദിവ്യബലിക്ക് ഫാ.ജേക്കബ് പുറ്റനാനിക്കല് കാര്മികത്വം വഹിക്കും. 12നു വൈകുന്നേരം മലങ്കര ക്രമത്തില് ദിവ്യബലിക്ക് ഫാ.വര്ഗീസ് കൂത്തനേത്ത് കാര്മികനാകും. തുടര്ന്ന് തിരുനാള് പ്രദക്ഷിണം ദേവാലയത്തില് നിന്നാരംഭിച്ച് വേളാങ്കണ്ണി കുരിശടിയിലൂടെ തിരികെ എത്തും.
തിരുനാള് ദിനമായ 13ന് വൈകുന്നേരം ദിവ്യബലി, നൊവേന, ദിവ്യകാരുണ്യ ആശിര്വാദം, എന്നിവയെ തുടര്ന്ന് കൊടിയിറക്ക്, സ്നേഹവിരുന്ന്. വികാരി ഫാ.ലോറന്സ് തയ്യില് മുഖ്യകാര്മികത്വം വഹിക്കും.