നൈപുണ്യ വികസന തയ്യൽ പരിശീലനം സമാപിച്ചു
1298078
Sunday, May 28, 2023 10:54 PM IST
കുളത്തൂർ: നബാർഡ് കേരള സോഷ്യൽ സർവീസ് ഫോറം, ചാസ് എന്നീ സംഘടനകൾ സംയുക്തമായി പത്തനംതിട്ട ജില്ലയിലെ 20 സ്ത്രീകൾക്ക് 30 ദിവസത്തെ വിപുലമായ നൈപുണ്യ വികസന തയ്യൽ പരിശീലനം നടത്തി.
പരിശീലന പരിപാടി മുഖേന ആരംഭിച്ച രണ്ട് സംരംഭങ്ങളുടെ ഉദ്ഘാടനവും നടന്നു.
ഫാ. തോമസ് കുളത്തുങ്കൽ അധ്യക്ഷത വഹിച്ച യോഗം കെഎസ്എസ്എഫ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ ഉദ്ഘാടനം ചെയ്തു.
സർട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിർവഹിച്ചു.
ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ് പരിശീലനം സംരംഭങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
ജോർജ് തൈച്ചേരിൽ, ഷൈനി വര്ഗീസ്, ജിറ്റു ജെ.തോമസ്, ടോണി സണ്ണി, വി.എം.ചാക്കോ, തോമസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.