പീഡാസഹന സ്മരണയിൽ കുരിശിന്റെ വഴി
1282915
Friday, March 31, 2023 11:05 PM IST
പത്തനംതിട്ട: പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണകളിൽ ഇന്നലെ വിവിധ സ്ഥലങ്ങളിൽ കുരിശിന്റെ വഴി നടന്നു.
വിവിധ ദേവാലയങ്ങളുടെയും ആത്മീയ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിലായിരുന്നു കുരിശിന്റെ വഴി. മരക്കുരിശുമായി വിശ്വാസികൾ പങ്കുചേർന്നു. ഈശോയുടെ പീഡാനുഭവത്തിന്റെ സ്മരണയിൽ 14 ഇടങ്ങളിൽ മുട്ടിന്മേൽനിന്നു പ്രാർഥന നടത്തിയാണ് വീഥികളിലൂടെ കുരിശിന്റെ വഴി ക്രമീകരിച്ചത്. നാളെ ആരംഭിക്കുന്ന വിശുദ്ധവാരത്തിനു മുന്നോടിയായിട്ടായിരുന്നു കുരിശിന്റെ വഴി.
സെന്റ്് ഫ്രാൻസിസ് സേവ്യർ
മലങ്കര കത്തോലിക്ക പള്ളി
മല്ലപ്പള്ളി: സെന്റ്് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്ക പള്ളിയിൽനിന്നു ചെങ്ങരൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിലേക്ക് നാല്പതാം വെള്ളിയോടനുബന്ധിച്ച് നടത്തിയ കുരിശിന്റെ വഴിക്ക് ഫാ. ഫിലിപ്പ് വട്ടമറ്റം, ഫാ. തോമസ്കുട്ടി പതിനെട്ടിൽ എന്നിവർ നേതൃത്വം നല്കി.
കുരിശുമുട്ടം സെന്റ് മേരീസ്
മലങ്കര കത്തോലിക്ക പള്ളി
വാളക്കുഴി: കുരിശുമുട്ടം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽനിന്നു വാളക്കുഴി സെന്റ് ജോസഫ് പള്ളിയിലേക്ക് കുരിശിന്റെ വഴി നടന്നു. വൈദികരും വിശ്വാസികളും പങ്കെടുത്തു.
പുല്ലാട്: സെന്റ് ആന്റണീസ് പള്ളിയിൽനിന്നു കുന്പനാട് സെന്റ് പോൾസ് പള്ളിയിലേക്കു കുരിശിന്റെ വഴി നടന്നു.
സീതത്തോട്: എംസിവൈഎം സീതത്തോട് വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ കുരിശിന്റെ വഴി ആങ്ങമൂഴി കുരിശിങ്കൽനിന്ന് ഇന്നലെ രാവിലെ ആരംഭിച്ചു. നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിലേക്കു നടന്ന കുരിശിന്റെ വഴിയിൽ വൈദികരും യുവജനങ്ങളും പങ്കെടുത്തു.
സെന്റ് സെബാസ്റ്റ്യന്‍സ് റോമന്‍
കത്തോലിക്ക പള്ളി
ആറന്മുള: സെന്റ് സെബാസ്റ്റ്യന്‍സ് റോമന്‍ കത്തോലിക്ക പള്ളിയില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ഒന്പതുവരെ നടക്കും.
നാളെ രാവിലെ 7.30 ന് കുരിശിന്റെ വഴി ദേവാലയത്തില്‍, എട്ടിന് കുരുത്തോല പ്രദക്ഷിണം കുരിശടിയില്‍നിന്നു ദേവാലയത്തിലേക്ക്. തുടര്‍ന്ന് ദിവ്യപൂജ. ലിറ്റില്‍ ഫ്ളവര്‍, സെന്റ് ജോസഫ്്, സെന്റ് തോമസ്, സെനന്റ് മേരീസ്, സെന്റ് ജൂഡ്, ഫ്രാന്‍സിസ് സേവ്യര്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍. തിങ്കള്‍, ചൊവ്വ, ബുധന്‍ രാവിലെ ഏഴിന് ദിവ്യബലി. പെസഹവ്യാഴം വൈകുന്നേരം അഞ്ചിന് തിരുവത്താഴ പൂജ, പാദക്ഷാളന കർമം, ദിവ്യകാരുണ്യ സ്വീകരണം, ദിവ്യകാരുണ്യ പ്രദക്ഷിണം. തുടര്‍ന്നു ദിവ്യകാരുണ്യ ആരാധന.
ദുഃഖവെള്ളിയാഴ്ച രാവിലെ ആറുമുതൽ ഏഴുവരെ ആരാധന. ഒന്പതിനു കുരിശിന്റെ വഴി തെക്കേമല ജംഗ്ഷനില്‍നിന്ന് ആരംഭിച്ച് പഴയ തെരുവ്, പൊയ്യാനില്‍ ജംഗ്ഷന്, ബസ് സ്റ്റാൻഡ്, വണ്ടിപ്പേട്ട, വഞ്ചിത്രവഴി പള്ളിയിലേക്ക്. രണ്ടു മുതൽ പൊതു ആരാധന. മൂന്നിനു പീഢാസഹനാനുസ്മരണ ദൈവ വചന പ്രഘോഷണം, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം. വൈകുന്നേരം അഞ്ചിനു നഗരികാണിക്കല്‍ പള്ളിയില്നിന്നാരംഭിച്ച് പരപ്പുഴ കടവ്, തറയില്‍മുക്ക്, തെക്കേമല, കോഴഞ്ചേരി, ജില്ലാ ആശുപത്രി, വഞ്ചിത്രവഴി പള്ളിയില്‍. തുടര്‍ന്നു കബറടക്ക ശുശ്രൂഷ. ഉയിര്‍പ്പ് ഞായര്‍ പരിശുദ്ധ രാത്രി പെസഹാജാഗരണം. രാത്രി 11ന് ശുശ്രൂഷകൾ ആരംഭിക്കും. രാവിലെ ദിവ്യബലിയോടെ സമാപിക്കും. വികാരി ഫാ. ഫ്രാൻസിസ് പത്രോസ് ശുശ്രൂഷകൾക്കു മുഖ്യകാർമികത്വം വഹിക്കും.
മാരാമൺ സെന്റ് ജോസഫ് പള്ളി
മാരാമണ്‍: സെന്റ് ജോസഫ് റോമന്‍ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ നാളെ മുതൽ ഒന്പതുവരെ നടക്കും.
ഓശാന ഞായറാഴ്ച രാവിലെ 8.30ന് കുരുത്തോല ആശീര്‍വാദം കുരിശടിയില്‍നിന്നു പ്രദക്ഷിണം ദൈവാലയത്തിലേക്ക്. ആറിനു പെസഹ ശുശ്രൂഷകളോടനുബന്ധിച്ച് വൈകുന്നേരം അഞ്ചിനു തിരുവത്താഴദിവ്യപൂജ, പാദക്ഷാളന കർമം, ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന.
ഏഴിന് ദുഃഖവെള്ളിയാഴ്ച 7.30ന് കുരിശിന്റെ വഴി പരപ്പുഴ കടവില്‍നിന്നു ചെട്ടിമുക്ക്, ചിറയിറമ്പ്, പനച്ചേരിമുക്ക്, നെടുംപ്രയാര്‍ വഴി ദേവാലയത്തിലേക്ക്. ഒന്നിനു സ്നേഹവിരുന്ന്, 3.30ന് ദൈവവചന പ്രഘോഷണം. എട്ടിനു വലിയശനിയാഴ്ച രാവിലെ 7.30 ് കബറിങ്കല്‍ പ്രഭാത പ്രാര്‍ഥന, 11ന് പുത്തന്‍തീ, തിരി ആശീര്‍വാദം, ദൈവചന പ്രഘോഷണം, ജ്ഞാനസ്നാന വ്രതനവീകരണം, സ്തോത്രയാഗ കർമം ഒന്പതിനു രാവിലെ എട്ടിനു ദിവ്യബലി. വികാരി ഫാ. ജോഷി പുതുപ്പറമ്പില്‍ ശുശ്രൂഷകൾക്കു മുഖ്യകാർമികത്വം വഹിക്കും.
മൂലക്കയം മലങ്കര കത്തോലിക്ക പള്ളി
ആങ്ങമൂഴി: മൂലക്കയം മലങ്കര കത്തോലിക്ക ദേവാലയത്തിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്കു നാളെ തുടക്കമാകും. ഓശാന ശുശ്രൂഷകൾ രാവിലെ 6.30ന് ആരംഭിക്കും.
എല്ലാദിവസവും 5.30ന് സന്ധ്യാപ്രാർഥന ഉണ്ടാകും. പെസഹ കുർബാന 6.30നും ദുഃഖവെള്ളി ശുശ്രൂഷകൾ 7.30നും ആരംഭിക്കും. പന്പാവാലി പള്ളിയിൽനിന്നു മൂലക്കയം ദേവാലയത്തിലേക്ക് കുരിശിന്റെ വഴി. ദുഃഖശനി രാവിലെ 6.30ന് വിശുദ്ധ കുർബാനയും സെമിത്തേരിയിൽ ധൂപപ്രാർഥനയും.
ഉയിർപ്പ് ശുശ്രൂഷകൾ ശനി രാത്രി പത്തിന് ആരംഭിക്കും. ഫാ. സ്കോട്ട് സ്ലീബ പുളിമൂട്ടിൽ കാർമികത്വം വഹിക്കും.
അടൂർ പെരിങ്ങനാട് സെന്റ് ജോർജ്
മലങ്കര കത്തോലിക്ക പള്ളി
അടൂർ: പെരിങ്ങനാട് സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിലെ വിശുദ്ധവാര ശുശ്രൂഷകൾക്ക് മാവേലിക്കര ഭദ്രാസനാധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. ഓശാന ഞായാറാഴ്ച രാവിലെ 7.30ന് ശുശ്രൂഷകൾ ആരംഭിക്കും. വിശുദ്ധ കുർബാന, പ്രദക്ഷിണം, കുരുത്തോല വാഴ്വ് എന്നിവ ശുശ്രൂഷയുടെ ഭാഗമായി നടക്കും.
തിങ്കൾ മുതൽ ബുധൻ വരെയുള്ള ഹാശാ ആഴ്ച ദിവസങ്ങളിൽ രാവിലെ 6.15ന് കുർബാനയും 5.30 ന് സന്ധ്യാപ്രാർഥനയും ഉണ്ടാകും. പെസഹാ വ്യാഴം രാവിലെ 7.30 ന് കുർബാന. വൈകുന്നേരം നാലിന് കാൽകഴുകൽ ശുശ്രൂഷ. ദുഃഖവെള്ളി, ദു:ഖശനി ശുശ്രൂഷകൾ രാവിലെ 7.30 നും ഉയിർപ്പ് ശുശ്രൂഷകൾ ശനിയാഴ്ച രാത്രി 7.30നും ആരംഭിക്കും.