ഫു​ട്ബോ​ൾ പ​രി​ശീ​ല​ന ക്യാ​ന്പ്; റജിസ്ട്രേഷൻ ഇന്നുകൂടി
Friday, March 31, 2023 11:04 PM IST
തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ജി​ല്ല ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ഫു​ട്ബോ​ൾ പ​രി​ശീ​ല​ന ക്യാ​മ്പി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നു​കൂ​ടി തു​ട​രും. 17 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​ന​ത്തി​നാ​യി സൗ​ക​ര്യ​പ്ര​ദ​മാ​യ താ​ഴെ പ​റ​യു​ന്ന പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ൽ എ​ത്തി​ച്ചേ​ർ​ന്നു ത​ങ്ങ​ളു​ടെ പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ ഇ​രു​വ​ള്ളി​പ്ര തി​രു​വ​ല്ല , സെ​ന്‍റ് ് ജോ​ൺ​സ് ഹൈ​സ്കൂ​ൾ ഇ​ര​വി​പേ​രൂ​ർ, കെ​എ​ൻ​എം ഹൈ​സ്കൂ​ൾ ക​വി​യൂ​ർ, തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യം , മാ​ർ​ത്തോ​മ്മ കോ​ള​ജ് സ്റ്റേ​ഡി​യം, എം​ജി​ഡി​എം ഹൈ​സ്കൂ​ൾ പു​തു​ശേ​രി, പ്ര​മാ​ടം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ഗ്രൗ​ണ്ട്, എ​സ്ബി ഹൈ​സ്കൂ​ൾ വെ​ണ്ണി​ക്കു​ളം എ​ന്നീ ഗ്രൗ​ണ്ടു​ക​ളാ​ണ് പ​രി​ശീ​ല​ന വേ​ദി​ക​ൾ. പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ അം​ഗീ​കാ​രം ഉ​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന​താ​ണ്.
ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം വ്യ​ക്തി​ത്വ വി​ക​സ​നം, മു​തി​ർ​ന്ന കാ​യി​ക താ​ര​ങ്ങ​ളു​മാ​യു​ള്ള സം​വാ​ദം, ഇ​ൻ​ജ്യൂ​റി പ​രി​ച​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലും ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.
സ​മ്മ​ർ ക്യാ​മ്പു​ക​ൾ​ക്ക് ശേ​ഷം അ​താ​തു സ്കൂ​ളു​ക​ളി​ൽ തു​ട​ർപ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ളും ജി​ല്ല ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഒ​രു​ക്കു​ന്ന​താ​ണ്. ക്യാ​ന്പ് ചി​ല​വി​നാ​യി പ​ങ്കെ​ടു​ക്കു​ന്ന​വ​ർ പ്ര​തി​മാ​സം 750 രൂ​പ ന​ൽ​ക​ണം. ഫോ​ൺ: 9447148201.