ഡോ. ഫിലിപ്പോസ് ഉമ്മൻ വിരമിച്ചു
1282903
Friday, March 31, 2023 11:04 PM IST
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ.ഫിലിപ്പോസ് ഉമ്മൻ വിരമിച്ചു. 27 വർഷത്തെ അധ്യാപന ജീവിതത്തിനുടമയായ ഡോ. ഫിലിപ്പോസ് ഉമ്മൻ 2021 മുതൽ കാതോലിക്കേറ്റ് കോളജിന്റെ പ്രിൻസിപ്പലായിരുന്നു. 1995ൽ സർവീസിൽ പ്രവേശിച്ച ഇദ്ദേഹം 2014ൽ ബോട്ടണി വിഭാഗം തലവനായി. കോളജ് ബർസാറുമായിരുന്നു.
കോവിഡ് കാലത്താണ് പ്രിൻസിപ്പലായി ചുമതലയേറ്റത്. കോളജിന്റെ സപ്തതി വർഷത്തിൽ അമരക്കാരനാകാനും സപ്തതി സ്മാരകമായി പുതിയ അക്കാദമിക് ബ്ലോക്ക് തുറക്കാനായതിലുമുള്ള അഭിമാനത്തോടെയാണ് പടിയിറക്കം.
2016 നാക് അക്രഡിറ്റേഷന്റെ കോ -ഓർഡിനേറ്റർ എന്ന നിലയിൽ കോളജിന് ഡിജിപിഎ 3.60 എ ഗ്രേഡ് നേടിയെടുക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കു കഴിഞ്ഞു.
നാക് അക്രഡിറ്റേഷൻ നാലംഘട്ട വിലയിരുത്തലിനുവേണ്ടിയുള്ള തയാറെടുപ്പുകളും കോളജിൽ പൂർത്തീകരിച്ച ശേഷമാണ് ഡോ. ഫിലിപ്പോസ് ഉമ്മൻ പടിയിറങ്ങുന്നത്.