നീർവിളാകം ക്ഷേത്രത്തിൽ ഉത്സവം
1282618
Thursday, March 30, 2023 10:45 PM IST
ആറന്മുള: നീർവിളാകം ശാസ്താ ക്ഷേത്രത്തിലെ ഉത്സവം ഏപ്രിൽ ആറിന് സമാപിക്കും. ഇന്നു രാത്രി ഏഴിനു നൃത്തനൃത്ത്യങ്ങൾ, നാളെ 5.15നു സോപാന സംഗീതം, 6.30ന് നാദസ്വര കച്ചേരി, പത്തിനു നൃത്തസന്ധ്യ എന്നിവ ഉണ്ടാകും.
ഏഴാം ഉത്സവ ദിനമായ രണ്ടിനു രാവിലെ ഏഴിന് സോപാനസംഗീതം. 10.30ന് ഉത്സവബലി ദർശം, വൈകുന്നേരം അഞ്ചിന് സോപാനസംഗീതം ഏലൂർ ബിജു നയിക്കും. 6.30 മുതൽ സേവ. തുടർന്ന് കലാസന്ധ്യ. രാത്രി പത്തിന് തെന്നിന്ത്യയിലെ പ്രശസ്ത നർത്തകിയും ചലച്ചിത്ര താരവുമായ ശാലുമേനോനും സംഘവും അവതരിപ്പിക്കുന്ന നൃത്തം.
മൂന്നിന് വൈകുന്നേരം 5.15ന് പാനസംഗീതം നാലിനു രാത്രി പത്തിനു പെരിങ്ങാട്ട് കാവ് ക്ഷേത്രത്തിൽ നിന്നും കൊടി വരവ്. ഉത്രദിനമായ അഞ്ചിനു രാവിലെ 7.30 ശയന പ്രദക്ഷിണം, 10.30നു കാവടിയാട്ടം, 4.30നു വേലകളി കെട്ടുകാഴ്ച, 11നു നൃത്തനാടകം, രണ്ടിനു പള്ളിവേട്ട പുലർച്ചെ മൂന്നിനു പള്ളി വിളക്കിനെഴുന്നെള്ളിപ്പ്. സമാപന ദിവസമായ ആറിനു വൈകുന്നേരം 4.30ന് ആറാട്ടെഴുന്നള്ളിപ്പ്, കാണിക്ക മണ്ഡപത്തിൽ സ്വീകരണം, രാത്രി ഏഴിനു ആറാട്ട്.
സെക്കൻഡറി
പാലിയേറ്റീവ് ദിനാചരണം
പുളിക്കീഴ്: ബ്ലോക്കിന്റെ സെക്കന്‍ഡറി പാലിയേറ്റീവ് ദിനാചരണവും പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമവും ഭക്ഷ്യക്കിറ്റ് വിതരണവും മാത്യു ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും ചാത്തങ്കരി സിഎച്ച്സിയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍ പാലിയേറ്റീവ് ദിന സന്ദേശം നല്കി. ബ്ലോക്ക് അംഗങ്ങളായ സോമന് താമരച്ചാല്‍, അരുന്ധതി അശോക്, സി.കെ. അനു തുടങ്ങിയവര്‍ പ്രസംഗിച്ചു.