ലോ​റി, ടെ​മ്പോ പ​ണി​മു​ട​ക്ക് നാളെ
Sunday, March 26, 2023 10:22 PM IST
പ​ത്ത​നം​തി​ട്ട: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഓ​ള്‍ കേ​ര​ള ഗു​ഡ്‌​സ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വ​ര്‍​ക്കേ​ഴ്‌​സ് ആ​ന്‍​ഡ് ഓ​ണേ​ഴ്‌​സ് കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ല്‍ ടി​പ്പ​ര്‍, ലോ​റി, ടെ​മ്പോ തൊ​ഴി​ലാ​ളി​ക​ള്‍ 28ന് ​പ​ണി​മു​ട​ക്കും. നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞ് പ​രി​ശോ​ധ​ന​യും അ​മി​ത പി​ഴ​യും ഈ​ടാ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, ഖ​ന​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ പെ​ര്‍​മി​റ്റ്, തൂ​ക്കം എ​ന്നി​വ പ​രി​ശോ​ധി​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ക, ആ​ര്‍​ടി​ഒ, പോ​ലീ​സ്, റ​വ​ന്യു, മൈ​നിം​ഗ് ആ​ന്‍​ഡ് ജി​യോ​ള​ജി എ​ന്നി​വ​രു​ടെ പീ​ഡ​നം അ​വ​സാ​നി​പ്പി​ക്കു​ക, ടി​പ്പ​ര്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ സ​മ​യ​നി​യ​ന്ത്ര​ണം പൂ​ര്‍​ണ​മാ​യി പി​ന്‍​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്ക്.