ജലദിനത്തിൽ മച്ചിക്കാട് കോളനിയിൽ പുതിയ കിണറുകൾ
1279963
Wednesday, March 22, 2023 10:47 PM IST
ഓമല്ലൂർ: പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിലൂടെ പ്രകൃതിക്ഷോഭ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനാകുമെന്നു ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി ലോക ജലദിനത്തോടനുബന്ധിച്ച് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മച്ചിക്കാട് ലക്ഷം വീട് കോളനിയില്‍ പൂര്‍ത്തികരിച്ച കിണറുകളുടെ സമര്‍പ്പണം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു കളക്ടര്‍.
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാഴമുട്ടം നോര്‍ത്ത് വാര്‍ഡില്‍ ജലക്ഷാമം അനുഭവപ്പെടുന്ന മച്ചിക്കാട് ലക്ഷം വീട് കോളനിയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പടുത്തി 40,000 രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച 12 കിണറുകളാണ് കളക്ടര്‍ നാടിന് സമര്‍പ്പിച്ചത്. കിണര്‍ റീചാര്‍ജിംഗ് പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ച 50-ാമത്തെ കുളത്തിന്റെ സമര്‍പ്പണ ഉദ്ഘാടനവും കളക്ടര്‍ നിര്‍വഹിച്ചു. മത്സ്യകൃഷിക്കും കാര്ഷികവശ്യങ്ങള്ക്കും ഉപയോഗിക്കുന്നതിനായി നിര്‍മിച്ച കുളം കയര്‍ ഭൂവസ്ത്രം വിരിച്ച് ബലപ്പെടുത്തും. അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മഞ്ഞനിക്കര വാര്‍ഡില്‍ നവീകരിക്കുന്ന നാല് ഏക്കര്‍ വരുന്ന കുറിഞ്ചാല്‍ കളക്ടര്‍ സന്ദര്‍ശിച്ചു.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. ജലദിനത്തോടനുബന്ധിച്ച് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ തദ്ദേശ സ്വയംഭരണ വകുപ്പ് ആദരിച്ചു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ജോണ്സണ് പ്രേംകുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ഇ. വിനോദ് കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ വി.ജി. ശ്രീവിദ്യ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷാജി ജോര്‍ജ്, സാലി തോമസ്, മനോജ് കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍. മിഥുന്, മിനി വര്‍ഗീസ്, സുജാത, കെ.സി. അജയന്, അന്നമ്മ, ജി. സുരേഷ് കുമാര്‍, റിജു കോശി, കെ. അമ്പിളി, എം.ആര്. അനില്‍കുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ സി.പി. രാജേഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. രാജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.