അതിരൂപതാതല മാതൃസംഗമം 25ന്
1279958
Wednesday, March 22, 2023 10:43 PM IST
തിരുവല്ല: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയിലെ മാതൃസംഗമം 25ന് തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ രാവിലെ ഒമ്പതു മുതല്‍ നടക്കും. സമ്മേളനം തിരുവല്ല അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. റോസ് മേരി ജോര്‍ജ് അധ്യക്ഷത വഹിക്കും.
റവ.ഡോ. റോയി കടുപ്പില്‍ അമ്മ കുടുംബത്തിന്റെ വിളക്ക് എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിക്കും. ക്രിസ്തുവിനെയും സഭയെയും സന്യസ്തരെയും അവഹേളിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധപ്രമേയം സിസ്റ്റര്‍ ഷീബാ ഒഎസ്എസ് അവതരിപ്പിക്കും. ഫാ. തോമസ് തോപ്പില്‍കളത്തില്‍, വികാരി ജനറാള്‍ റവ.ഡോ. ഐസക്ക് പറപ്പള്ളില്‍, ഫാ. മാത്യു പുനക്കുളം, സൂസമ്മ തോമസ്, സിസ്റ്റര്‍ സെറീന എസ്ഐസി തുടങ്ങിയവര്‍ പ്രസംഗിക്കും.
ചടങ്ങില്‍ മികച്ച വനിതാ സംരംഭകയ്ക്കുള്ള സംസ്ഥാനതല അവാര്‍ഡ് ജേതാവ് റീന കെന്നിയെയും സഭാതലത്തില്‍ വിവിധ ബൈബിള്‍ ക്വിസ് മത്സരത്തില്‍ വിജയിയായ ത്രേസ്യാമ്മ ജേക്കബിനെയും പൊന്നാട അണിയിച്ച് ആദരിക്കും. 2022ലെ അതിരൂപതാതല ബൈബിള്‍ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡും വിതരണം ചെയ്യും.