നീര്ച്ചാല് മാപ്പിംഗിന് റാന്നിയില്‍ തുടക്കം
1279093
Sunday, March 19, 2023 10:23 PM IST
റാന്നി: പശ്ചിമഘട്ട പ്രദേശങ്ങളിലുള്ള നീര്ച്ചാല് ശൃംഖലകള്‍ ശാസ്ത്രീയമായി കണ്ടെത്തി അവയെ ജനകീയമായി വീണ്ടെടുക്കുന്നതു ലക്ഷ്യമിട്ടു നവകേരളം കര്‍മപദ്ധതിയുടെ ഏകോപനത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെയും റീബില്‍ഡ് കേരള, ഐടി മിഷന് എന്നിവരുടെ സഹായത്തോടെയും നടപ്പാക്കുന്ന ഡിജിറ്റല്‍ മാപ്പിംഗ് തയാറാക്കുന്ന മാപ്പത്തോണ്‍ പദ്ധതിക്ക് റാന്നി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി.
മാപ്പിംഗ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ആര്. പ്രകാശ് നിര്‍വഹിച്ചു. നവകേരളം കര്‍മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍ പദ്ധതി വിശദീകരണം നടത്തി. വാര്‍ഡ് മെംബര്‍ മന്ദിരം രവീന്ദ്രന്, സെക്രട്ടറി മിനി മറിയം ജോര്‍ജ്, അസിസ്റ്റന്റ് സെക്രട്ടറി സതീശന് എന്നിവര്‍ പ്രസംഗിച്ചു.
തൊഴിലുറപ്പ് വിഭാഗം ഓവര്‍സിയര്‍, നവകേരളം കര്‍മപദ്ധതി റിസോഴ്സ് പേഴ്സണ്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.